രാജ്യത്ത്​ 18,711 പുതിയ കോവിഡ്​ കേസുകൾ

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 18,711 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 14,392 പേർക്ക്​ രോഗം ഭേദമായതായി ആ​േരാഗ്യ മന്ത്രാലയം അറിയിച്ചു. 100 പേരാണ്​ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്​ മരിച്ചത്​.

ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ കേസുകളുടെ എണ്ണം 1,12,10,799 ആയി. 1,84,523 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​​. 1,57,756 പേരാണ്​ രാജ്യത്ത്​ മഹാമാരി മൂലം മരിച്ചത്​.

2,09,22,344 പേ​ർക്ക്​ കോവിഡ്​ വാക്​സിനേഷൻ ലഭ്യമാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച്​ ഒന്നിനാണ്​ മുതിർന്ന പൗരൻമാർക്കും 45 വയസിന്​ മുകളിൽ പ്രായമുള്ള മറ്റ്​ രോഗബാധിതരുമായ വ്യക്തികൾക്ക്​ വാക്​സിൻ ലഭ്യമാക്കാനുള്ള യജ്ഞം ആരംഭിച്ചത്​.

Tags:    
News Summary - India reports 18,711 new COVID19 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.