ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 43,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലുമാസത്തിന് ശേഷമാണ് പ്രതിദിനം ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചിരുന്നു. സ്കൂളുകൾ അടച്ചിടാൻ തീരുമാനിക്കുകയും ആൾക്കൂട്ടത്തിന് നിയന്ത്രമേർപ്പെടുത്തുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ബാധ രൂക്ഷമായ ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു.
112 ദിവസത്തിന് ശേഷമാണ് ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 197 മരണവും പുതുതായി സ്ഥിരീകരിച്ചു. ശനിയാഴ്ച 40,953 പേർക്കും വെള്ളിയാഴ്ച 39,726 പേർക്കുമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയാണ് കോവിഡ് ഏറ്റവും കൂടുതൽ പിടിച്ചുലക്കുന്ന സംസ്ഥാനം. രാജ്യത്തെ 62 ശതമാനം കോവിഡ് കേസുകളും ഇവിടെയാണ്. ശനിയാഴ്ച മാത്രം 27,000 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 92 മരണവും കോവിഡ് മൂലം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.