രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 9304 പേർക്ക്​ കോവിഡ്, 260 മരണം

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 9,304 പേർക്ക്​  കോവിഡ്​ സ്ഥിരീകരിച്ചു. 260 പേർ മരണത്തിന്​ കീഴ​ടങ്ങി. ഇന്ത്യയിൽ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന​ കോവിഡ്​ കേസുകളും മരണ സംഖ്യയുമാണിത്​. 

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിടുന്ന കണക്കനുസരിച്ച്​ ഇതുവരെ 2,16,919 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 1,04,107 പേർ രോഗമുക്തി നേടി. 1,06,737 പേർ ചികിത്സയിലാണ്​. ആകെ 6,075 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 

പശ്ചിമബംഗാളിലെ സെക്ര​ട്ടറിയേറ്റിലെ രണ്ട്​ ഡ്രൈവർമാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. കെട്ടിടം അണുവിമുക്തമാക്കേണ്ടതിനാൽ സെക്രട്ടറിയേറ്റിലേക്ക്​ ജീവനക്കാർക്ക്​ പ്രവേശനം വിലക്കിയിരിക്കുകയാണ്​. പശ്ചിമബംഗാളിൽ ഇതുവരെ 6,500 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    
News Summary - India reports 9,304 new COVID19 cases and 260 deaths in the last 24 hours -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.