ഭുജ്: ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ഭുജ്-അഹ്മദാബാദ് വന്ദേ മെട്രോയുടെ പേര് മാറ്റി റെയിൽവേ മന്ത്രാലയം. നമോ ഭാരത് റാപിഡ് റെയിൽ എന്നാണ് പുതിയ പേര് നൽകിയതെന്ന് റെയിൽവേ വക്താവ് അറിയിച്ചു.
5.45 മണിക്കൂറിനുള്ളിൽ 359 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന മെട്രോ ട്രെയിനിന് ഒമ്പത് സ്റ്റേഷനുകളാണുള്ളത്. ചൊവ്വാഴ്ച മുതലാണ് അഹ്മദാബാദിൽനിന്ന് സർവിസ്.
1,150 പേർക്ക് ഇരുന്നും 2,058 പേർക്ക് നിന്നും യാത്ര ചെയ്യാവുന്ന ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണ്. 360 കിലോമീറ്റർ ദൂരം അഞ്ച് മണിക്കൂർ 45 മിനിറ്റ് കൊണ്ട് ഓടിയെത്തും. വന്ദേഭാരത് മാതൃകയിൽ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് വന്ദേ മെട്രോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.