ബ്ര​ഹ്‌​മോ​സ് പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പിന്‍റെ സാങ്കേതിക കൃത്യത ഉറപ്പുവരുത്താനുള്ള പ​രീ​ക്ഷണം വി​ജ​യ​ക​രം

ബാലസോർ: ബ്ര​ഹ്‌​മോ​സ് സൂ​പ്പ​ര്‍സോ​ണി​ക് ക്രൂ​സ് മി​സൈ​ലിന്‍റെ പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് വീണ്ടും വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഒഡീഷയിലെ ടെസ്റ്റ് റേഞ്ചിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്. മിസൈലിൽ വരുത്തിയ പുതിയ സാങ്കേതികമാറ്റങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

ശബ്​ദത്തി​​ന്‍റെ ഏഴിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക്​ ക്രൂസ്​ മിസൈലാണ് ബ്രഹ്​മോസ്​. മിസൈലിന്​ മണിക്കൂറിൽ 3200 കിലോമീറ്ററാണ്​ വേഗം. 290 കിലോമീറ്റർ ദൂരത്തുള്ള ശത്രുകേന്ദ്രത്തെ തകർക്കാൻ ശേഷിയുള്ള ബ്രഹ്​മോസിന്‍റെ കര, കടൽ, ആകാശ പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു.

ജനുവരി 12ന് നടന്ന ബ്ര​ഹ്‌​മോ​സ് മി​സൈ​ലി​ന്‍റെ ക​ട​ലി​ല്‍ നി​ന്ന്​ ക​ട​ലി​ലേ​ക്ക്​ വി​ക്ഷേ​പി​ക്കാ​വു​ന്ന പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പിന്‍റെ പ​രീ​ക്ഷണവും വി​ജ​യ​ക​ര​മാ​യിരുന്നു. ക​പ്പ​ലി​ന്‍റെ യു​ദ്ധ സം​വി​ധാ​ന​ങ്ങളുടെയും ആ​യു​ധങ്ങളുടെയും കൃ​ത്യ​ത സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ പ​രീ​ക്ഷ​ണ​ വി​ജ​യം.

ക​ട​ലി​ല്‍ റ​ഡാ​ർ പരിധിക്ക് പുറത്തു​​ള്ള ല​ക്ഷ്യ​ങ്ങ​ള്‍ ത​ക​ര്‍ക്കാ​ന്‍ ശേ​ഷി​യു​ള്ള ബ്ര​ഹ്‌​മോ​സ് 2005 മുത​ലാ​ണ് നാ​വി​ക​സേ​ന മു​ന്‍നി​ര യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ല്‍ വി​ന്യ​സി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. 

Tags:    
News Summary - India successfully testfired a new version of the BrahMos supersonic cruise missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.