നെഹ്റുവിന്‍റെ ഒാർമകൾ പുതുക്കി രാഷ്ട്രം VIDEO

ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ 54മത് ചമരവാർഷികത്തിൽ അദ്ദേഹത്തിന്‍റെ  ഒാർമകൾ പുതുക്കി രാഷ്ട്രം. രാവിലെ സമാധിസ്ഥലമായ ശാന്തി വനത്തിൽ എത്തി രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ പുഷ്പാർച്ചന നടത്തി.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് നേതാക്കൾ എന്നിവർ പുഷ്പാർച്ചന നടത്തി. 

ചരമവാർഷികത്തിൽ നെഹ്റുവിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു 1964 മേയ് 27നാണ് അന്തരിച്ചത്. സ്വാതന്ത്ര്യ സമരത്തിന് ഗാന്ധിജിക്കൊപ്പം സജീവ പങ്കാളിയായ നെഹ്റു, സ്വാതന്ത്ര്യ ദിനമായ 1947 ആഗസ്റ്റ് 15നാണ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

1929ൽ കോൺഗ്രസ് അധ്യക്ഷനായ നെഹ്റുവാണ് ബ്രിട്ടീഷുകാരിൽ നിന്ന് പൂർണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തിയത്. ചേരിചേരാ പ്രസ്ഥാനം രൂപീകരിക്കുന്നതിലും അദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചു. 

Tags:    
News Summary - India tribute to Jawaharlal Nehru on his 54th death anniversary -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.