യു.എൻ സുരക്ഷ കൗൺസിലിൽ ഇന്ത്യ സ്​ഥിരാംഗമാകുമെന്ന്​ സുഷമ

ന്യൂഡൽഹി: യു.എൻ സുരക്ഷ കൗൺസിലിൽ ഇന്ത്യ സ്ഥിരാംഗമാകുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലെ സ്ഥിരാംഗങ്ങൾക്കുള്ള വീറ്റോ അധികാരമടക്കമുള്ള എല്ലാ അവകാശങ്ങളും പുതിയ അംഗങ്ങൾക്കും ഉണ്ടാകുമെന്നും രാജ്യസഭയിൽ ചോദ്യോത്തരേവളയിൽ അവർ പറഞ്ഞു.
സ്ഥിരാംഗത്വം ലഭിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്. യു.എസ്, യു.കെ, ഫ്രാൻസ്, റഷ്യ തുടങ്ങിയ സ്ഥിരാംഗങ്ങൾ ഇന്ത്യയെ പിന്തുണക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. മറ്റൊരു സ്ഥിരാംഗമായ ചൈന പരസ്യമായി എതിർക്കില്ലെന്നാണ് പ്രതീക്ഷ. ഇത്തവണയല്ലെങ്കിൽ അടുത്തതവണയെങ്കിലും ഇന്ത്യക്ക് ഇൗ പദവി ലഭിക്കുമെന്നാണ് പ്രതീക്ഷ. കൗൺസിലിൽ എല്ലാ അംഗങ്ങൾക്കും തുല്യ അവകാശം വേണമെന്നാണ് ഇന്ത്യയുടെ പക്ഷം

Tags:    
News Summary - india un security council sushama swaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.