ഇസ്രായേലിലുള്ള പൗരന്മാർക്ക് ഇന്ത്യയുടെ ജാഗ്രത നിർദേശം

ന്യൂ​ഡ​ൽ​ഹി: ഹ​മാ​സ് ത​ല​വ​ൻ ഇ​സ്മാ​ഈ​ൽ ഹ​നി​യ്യ​യു​ടെ വ​ധ​​ത്തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ രൂ​പ​പ്പെ​ട്ട സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​സ്രാ​യേ​ലി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യു​ടെ നി​ർ​ദേ​ശം.

ഇ​​സ്രാ​യേ​ലി​ന​ക​ത്ത് യാ​ത്ര ഒ​ഴി​വാ​ക്കാ​നും അ​ട​ച്ചി​ട്ട ഷെ​ൽ​ട്ട​റു​ക​ളി​ൽ ക​ഴി​യാ​നും ഇ​സ്രാ​യേ​ൽ അ​ധി​കൃ​​ത​രു​മാ​യി നി​ര​ന്ത​ര സ​മ്പ​ർ​ക്കം പു​ല​ർ​ത്താ​നു​മാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​ന വി​ദേ​ശ മ​ന്ത്രാ​ല​യം ന​ൽ​കി​യ സ​ന്ദേ​ശം. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ല​ബ​നാ​നി​ലേ​ക്ക് യാ​ത്ര ന​ട​ത്ത​രു​തെ​ന്ന് ബൈ​റൂ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന്റെ പി​റ്റേ​ന്നാ​ണ് ഇ​സ്രാ​യേ​ലി​ലും സ​മാ​ന നി​ർ​ദേ​ശം.

ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ് ആ​ഗ​സ്റ്റ് എ​ട്ടു​വ​രെ എ​യ​ർ ഇ​ന്ത്യ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത തീ​ർ​ത്തും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഇ​സ്രാ​​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കേ എ​യ​ർ ഇ​ന്ത്യ കൂ​ടാ​തെ പ​ത്തോ​ളം അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ളും വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.

ഫലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം

ന്യൂ​ഡ​ൽ​ഹി: ഫ​ല​സ്‌​തീ​ൻ ജ​ന​ത​ക്കെ​തി​രാ​യി ന​ട​ക്കു​ന്ന സാ​മ്രാ​ജ്യ​ത്വ-​സ​യ​ണി​സ്‌​റ്റ്‌ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ എ​സ്‌.​എ​ഫ്‌.​ഐ രാ​ജ്യ​വ്യാ​പ​ക​മാ​യി ഐ​ക്യ​ദാ​ർ​ഢ്യ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സു​ർ​ജി​ത്‌ ഭ​വ​നി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫ​ല​സ്‌​തീ​ൻ സ്ഥാ​ന​പ​തി അ​ദ്‌​നാ​ൻ മു​ഹ​മ്മ​ദ്‌ അ​ബു​ൾ​ഹാ​ജ മു​ഖ്യാ​തി​ഥി​യാ​യി. അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ ഇ​സ്രാ​യേ​ൽ ഫ​ല​സ്‌​തീ​ൻ ജ​ന​ത​ക്കു​നേ​രെ ന​ട​ത്തു​ന്ന ക​ട​ന്നാ​ക്ര​മ​ണം എ​ല്ലാ അ​തി​രും ലം​ഘി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ അ​മേ​രി​ക്ക​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ട​ക്കം ഉ​യ​രു​ന്ന പ്ര​തി​ഷേ​ധ​വും രോ​ഷ​വും പ്ര​ത്യാ​ശ​ജ​ന​ക​മാ​ണെ​ന്നും സ്ഥാ​ന​പ​തി പ​റ​ഞ്ഞു.

ക്യൂ​ബ​ൻ സ്ഥാ​ന​പ​തി ഏ​ബ​ൽ അ​ബ​ല്ലെ, എ​സ്‌.​എ​ഫ്‌.​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്റ്‌ വി.​പി. സാ​നു, വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ പ്ര​തീ​ക്‌ ഉ​ർ റ​ഹ്‌​മാ​ൻ, സം​ഗീ​ത ദാ​സ്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​യൂ​ഖ്‌ ബി​ശ്വാ​സ്‌, സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഐ​ഷി ഘോ​ഷ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘അ​ന്താ​രാ​ഷ്​​ട്ര ഫ​ല​സ്‌​തീ​ൻ ​​ഐ​ക്യ​ദാ​ർ​ഢ്യ ദി​ന’​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ സി.​പി.​എം പോ​ളി​റ്റ്‌​ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്‌, സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, സി.​പി.​ഐ എം.​എ​ൽ ഡ​ൽ​ഹി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​വി റാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്കു​ക, ഫ​ല​സ്‌​തീ​നെ സ്വ​ത​ന്ത്ര രാ​ഷ്‌​ട്ര​മാ​യി അം​ഗീ​ക​രി​ക്കു​ക, ഇ​സ്രാ​യേ​ലി​നെ​തി​രെ സൈ​നി​ക ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Tags:    
News Summary - India urges citizens in Israel to exercise caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.