ദലൈലാമയെ തുരുപ്പുശീട്ടാക്കിയാൽ വിലയൊടുക്കേണ്ടിവരുമെന്ന്​ ചൈന

ബെയ്ജിങ്: അരുണാചൽ പ്രദേശിലെ സ്ഥലനാമങ്ങൾ പുനർനാമകരണം ചെയ്തതിനെ അപലപിച്ച ഇന്ത്യയുടെ നടപടി തള്ളി ചൈന. ദലൈലാമയെ തുരുപ്പുശീട്ടാക്കി ഇന്ത്യ തരംതാഴ്ന്ന നീക്കമാണ് നടത്തുന്നതെന്ന് ആക്ഷേപിച്ച ചൈനയുടെ ഒൗദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ്, അതിെൻറ പേരിൽ ഇന്ത്യ വലിയ വിലനൽകേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. ദലൈലാമയെ മുൻനിർത്തിയുള്ള ഇന്ത്യയുടെ നീക്കം അതിർത്തിതർക്കം രൂക്ഷമാക്കുന്നുവെന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ അരുണാചലിനെ ദക്ഷിണ തിബത്ത് എന്നാണ് വിശേഷിപ്പിക്കുന്നത്. ‘ദക്ഷിണ തിബത്ത് ചരിത്രപരമായി ചൈനയുടെ ഭാഗമാണ്. സ്ഥലനാമങ്ങൾക്ക് പ്രാദേശിക സംസ്കാരത്തിെൻറ സ്വാധീനവുമുണ്ട്. ആ സ്ഥലങ്ങൾ പുനർനാമകരണം ചെയ്യാൻ ചൈനക്ക് അവകാശമുണ്ട്’ -പത്രം പറയുന്നു. 

‘ഇന്ത്യയുമായുള്ള അതിർത്തിതർക്കം പരിഹരിക്കുന്നതിന് ചൈന ശ്രമം നടത്തിവരുകയാണ്. എന്നാൽ, കഴിഞ്ഞ പതിറ്റാണ്ടുകളിൽ തർക്കപ്രദേശത്തെ കുടിയേറ്റം വർധിപ്പിക്കുകയും സൈനികവിന്യാസം ശക്തമാക്കുകയുമാണ് ഇന്ത്യ ചെയ്തത്’.കഴിഞ്ഞ ബുധനാഴ്ചയാണ് അരുണാചലിലെ ആറു സ്ഥലങ്ങൾ പുനർനാമകരണം ചെയ്തതായി ചൈന പ്രഖ്യാപിച്ചത്. ഇൗ മാസം ആദ്യത്തിൽ ദലൈലാമ നടത്തിയ അരുണാചൽ സന്ദർശനത്തെ തുടർന്ന്് ഇരുരാജ്യങ്ങളും നടത്തിയ വാക്പോരിന് പിന്നാലെയായിരുന്നു ചൈനയുടെ നടപടി. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അവിടെ ജനകീയ സർക്കാറുണ്ടെന്ന കാര്യം മറക്കരുതെന്നും ചൈനക്ക് ഇന്ത്യ താക്കീത് നൽകിയിരുന്നു. 
Tags:    
News Summary - India will pay dearly if it uses Dalai Lama card: Chinese media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.