file photo

റോഡിൽ പറന്നിറങ്ങി എയർഫോഴ്​സി​െൻറ യുദ്ധവീരൻ; ചരിത്രത്തിൽ ആദ്യമെന്ന്​ വ്യോമസേന

ഇന്ത്യൻ വ്യോമസേനയുടെ കിരീടമെന്നറിയപ്പെടുന്ന യുദ്ധവിമാനമാണ്​ സുഖോയ് എസ്​.യു 30 എം.കെ.​െഎ. പടക്കളത്തിൽ യുദ്ധവീരനായി അറിയപ്പെടുന്ന സുഖോയ്​ വിമാനങ്ങളിലൊന്ന്​ റോഡിൽ ലാൻഡ്​ ചെയ്യിച്ച്​ ചരിത്രംകുറിച്ചിരിക്കുകയാണ്​ വ്യോമസേന. നേരത്തേയും യുദ്ധവിമാനങ്ങൾ ഹൈവേകളിൽ ലാൻഡ്​ ചെയ്​തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ദേശീയപാതയിൽ ഒരു സുഖോയ്​​ ജെറ്റ്​ പറന്നിറങ്ങുന്നത്.


വ്യാഴാഴ്​ച രാജസ്ഥാനിലെ ജലോറിലെ ദേശീയപാതയിലായിരുന്നു സാഹസിക പ്രകടനം. സുഖോയ് മാത്രമല്ല, സി 130 ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനവും ജലോറിലെ എമർജൻസി ലാൻഡിങ്​ ഫീൽഡിൽ ഇറക്കി വ്യോമസേന പൈലറ്റുമാർ ചരിത്രംകുറിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്​, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി, എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ എന്നിവർ വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു. ഇതോടൊപ്പം രാജ്‌നാഥ് സിങും നിതിൻ ഗഡ്​കരിയും ദേശീയപാത 925 എയിലെ എമർജെൻസി ഫെസിലിറ്റി ഉദ്ഘാടനം ചെയ്​തു.


എൻഎച്ച് 925 ൽ മൂന്ന്​ കിലോമീറ്റർ ദൂരം നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇവിടം വ്യോമസേന തങ്ങളുടെ അടയന്തിര ആവശ്യങ്ങൾക്കായി ഉപയോഗിക്കും. 2017 ഒക്ടോബറിൽ വ്യോമസേന സമാനമായ മോക്​ ഡ്രിൽ നടത്തിയിരുന്നു. ദേശീയ, സംസ്ഥാന പാതകളുടെയും അതിവേഗ പാതകളുടെയും അടിയന്തര ലാൻഡിങ്​ സൗകര്യങ്ങൾ വിലയിരുത്തുന്നത്​ തുടരുമെന്നും സേന വൃത്തങ്ങൾ അറിയിച്ചു. 


Tags:    
News Summary - Indian Air Force makes history, lands Sukhoi fighter jet on a National Highway - WATCH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.