റോഡിൽ പറന്നിറങ്ങി എയർഫോഴ്സിെൻറ യുദ്ധവീരൻ; ചരിത്രത്തിൽ ആദ്യമെന്ന് വ്യോമസേന
text_fieldsഇന്ത്യൻ വ്യോമസേനയുടെ കിരീടമെന്നറിയപ്പെടുന്ന യുദ്ധവിമാനമാണ് സുഖോയ് എസ്.യു 30 എം.കെ.െഎ. പടക്കളത്തിൽ യുദ്ധവീരനായി അറിയപ്പെടുന്ന സുഖോയ് വിമാനങ്ങളിലൊന്ന് റോഡിൽ ലാൻഡ് ചെയ്യിച്ച് ചരിത്രംകുറിച്ചിരിക്കുകയാണ് വ്യോമസേന. നേരത്തേയും യുദ്ധവിമാനങ്ങൾ ഹൈവേകളിൽ ലാൻഡ് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ദേശീയപാതയിൽ ഒരു സുഖോയ് ജെറ്റ് പറന്നിറങ്ങുന്നത്.
വ്യാഴാഴ്ച രാജസ്ഥാനിലെ ജലോറിലെ ദേശീയപാതയിലായിരുന്നു സാഹസിക പ്രകടനം. സുഖോയ് മാത്രമല്ല, സി 130 ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനവും ജലോറിലെ എമർജൻസി ലാൻഡിങ് ഫീൽഡിൽ ഇറക്കി വ്യോമസേന പൈലറ്റുമാർ ചരിത്രംകുറിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ എന്നിവർ വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു. ഇതോടൊപ്പം രാജ്‌നാഥ് സിങും നിതിൻ ഗഡ്കരിയും ദേശീയപാത 925 എയിലെ എമർജെൻസി ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു.
എൻഎച്ച് 925 ൽ മൂന്ന് കിലോമീറ്റർ ദൂരം നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇവിടം വ്യോമസേന തങ്ങളുടെ അടയന്തിര ആവശ്യങ്ങൾക്കായി ഉപയോഗിക്കും. 2017 ഒക്ടോബറിൽ വ്യോമസേന സമാനമായ മോക് ഡ്രിൽ നടത്തിയിരുന്നു. ദേശീയ, സംസ്ഥാന പാതകളുടെയും അതിവേഗ പാതകളുടെയും അടിയന്തര ലാൻഡിങ് സൗകര്യങ്ങൾ വിലയിരുത്തുന്നത് തുടരുമെന്നും സേന വൃത്തങ്ങൾ അറിയിച്ചു.
#WATCH | For the first time, a Sukhoi Su-30 MKI fighter aircraft lands at the national highway in Jalore, Rajasthan pic.twitter.com/BVVOtCpT0H
— ANI (@ANI) September 9, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.