ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാനായി അമേരിക്കയിൽനിന്ന് നാല് അപ ്പാച്ചെ ഗാർഡിയൻ യുദ്ധ െഹലികോപ്ടറുകൾ സ്വന്തമാക്കി. 22 കോപ്ടറുകൾ വാങ്ങുന്ന ദശല ക്ഷക്കണക്കിന് ഡോളറിെൻറ ഇടപാടിൽ നാലെണ്ണംകൂടി അടുത്തയാഴ്ച ഇന്ത്യയിലെത്തും.
ഹിൻഡാൻ വ്യോമതാവളത്തിൽവെച്ചായിരുന്നു കോപ്ടർ കൈമാറ്റം നടന്നത്. 2015 സെപ്റ്റംബർ 22നാണ് യു.എസും ബോയിങ്ങുമായി 22 അപ്പാച്ചെ ഹെലികോപ്ടറുകൾക്കായി ഇന്ത്യ കരാറുണ്ടാക്കിയത്.
ആദ്യ ബാച്ച് ഹെലികോപ്ടറുകൾ ഇന്ത്യയിലെത്തിച്ചതായി ബോയിങ് വ്യക്തമാക്കി. എട്ട് കോപ്ടറുകൾ നിലവിൽ പത്താൻകോട്ട് വ്യോമസേന താവളത്തിലുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവ ഇന്ത്യയിലെത്തിച്ചത്.
അമേരിക്കൻ സേന ഉപയോഗിക്കുന്ന യുദ്ധ ഹെലികോപ്ടറാണ് AH-64E അപ്പാച്ചെ ഗാർഡിയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.