ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിട്ട് ഒരു വർഷം പൂർത്തിയായ ഇന്നലെ അവർക്ക് ആദരമർപ്പിച്ച് രാജ്യം. രാജ്യത്തിെൻറ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ജീവത്യാഗം ചെയ്ത ജവാന്മാരെ ഇന്ത്യ എന്നും ഓർക്കുമെന്ന് സൈന്യം വ്യക്തമാക്കി.
2020 ജൂൺ 15ന് രാത്രി അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച് കടന്നു കയറാനുള്ള ചൈനീസ് സൈനികരെ തടയുന്നതിനിടെയാണ് കേണൽ സന്തോഷ്ബാബു ഉൾപ്പെടെയുള്ള സൈനികർ കൊല്ലപ്പെട്ടത്. കല്ലും കുറുവടികളും മുള്ളുകമ്പികളും ഉപയോഗിച്ചായിരുന്നു ചൈനീസ് സൈനികരുടെ ആക്രമണം. ഇന്ത്യൻ സൈന്യത്തിെൻറ തിരിച്ചടിയിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. എന്നാൽ, അഞ്ചു സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ഫെബ്രുവരിയിൽ ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വീരമൃത്യ വരിച്ച സൈനികരുടെ സ്മരണക്ക് കിഴക്കൻ ലഡാക്കിൽ സ്മാരകം നിർമിച്ചിരുന്നു. ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ ഇവരുടെ പേരുകളും കൊത്തിവെച്ചു.ഗൽവാനിലെ സംഘർഷത്തിന് ശേഷം വിദേശകാര്യ മന്ത്രി ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും പ്രശ്നപരിഹാരത്തിന് മോസ്കോയിൽ കൂടിക്കാഴ്ച നടത്തി. പിന്നീട് നിരവധി തവണ സൈനിക,നയതന്ത്ര തലത്തിൽ നടന്ന ചർച്ചയിലാണ് ഇരു രാജ്യങ്ങളുടെയും സൈനികർ പിൻമാറിയത്.
അതേസമയം, ഗൽവാൻ താഴ്വരക്ക് സമീപമുള്ള സൈനിക താവളം ശക്തിപ്പെടുത്താൻ ചൈന നീക്കം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.