ന്യൂഡൽഹി: ഇന്ത്യക്കാരുടെ ഇഷ്ട പ്രഭാതഭക്ഷണം ദോശയെന്ന് സർവേ. ഭക്ഷണം ഒാൺലൈൻ വഴി ഒാർഡർ ചെയ്യുന്ന സ്വിഗ്ഗി എന്ന ആപ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊതുവെ ദക്ഷിണേന്ത്യൻ ഭക്ഷണമായി കരുതപ്പെടുന്ന ദോശയാണ് രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലുള്ളവർ കൂടുതലായി പ്രഭാതഭക്ഷണത്തിനായി ഒാർഡർ ചെയ്തിരുന്നത്.
ഡൽഹി, മുംബൈ, ചെെന്നെ, ബംഗളൂരു, പുണെ എന്നീ നഗരങ്ങളിലുള്ളവരാണ് ദോശ കൂടുതൽ തെരഞ്ഞെടുക്കുന്നത്. രാജ്യത്തെ എട്ടു നഗരങ്ങളിലെ 12,000 റെസ്റ്റാറൻറുകളിലെ ഒാർഡറുകൾ പരിശോധിച്ചാണ് സർവേ. പരമ്പരാഗത ഭക്ഷണങ്ങൾക്കാണ് ഇന്ത്യൻ കുടുംബങ്ങൾ കൂടുതൽ പരിഗണന നൽകുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നു. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതലായി പ്രഭാതഭക്ഷണത്തിന് ഒാർഡർ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.