കാഠ്മണ്ഡു: ഇന്ത്യൻ പർവതാരോഹകനെ നേപാളിലെ അന്നപൂർണ പർവതത്തിൽ കാണാതായി. രാജസ്ഥാൻ കിഷൻഗഢ് സ്വദേശി അനുരാഗ് മാലു എന്ന 34-കാരനെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ പർവതത്തിലെ ക്യാമ്പ് മൂന്നിൽ നിന്ന് ഇറങ്ങവെയാണ് കാണാതായതെന്ന് ട്രെക്കിങ് പര്യവേഷണം നടത്തിയ സെവൻ സമ്മിറ്റ് ട്രെക്‌സിന്റെ ചെയർമാൻ മിംഗ്മ ഷെർപ്പ പറഞ്ഞു. ഞങ്ങൾ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ വൈകുന്നേരം വരെ അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല -അദ്ദേഹം പറഞ്ഞു. ഇന്നും തിരച്ചിൽ തുടരാനാണ് സംഘത്തിന്‍റെ തീരുമാനം.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 8,000 മീറ്ററിനു മുകളിലുള്ള 14 പർവതങ്ങളും ഏഴ് കൊടുമുടികളും കയറാനുള്ള ദൗത്യത്തിലായിരുന്നു അനുരാഗ് മാലു. സമുദ്രനിരപ്പിൽ നിന്ന് 8,091 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്നപൂർണ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ പർവതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.