കാഠ്മണ്ഡു: അശ്രാന്ത പരിശ്രമത്തിനൊടുവിൽ കൊടുമുടി കാൽക്കീഴിലാക്കി ജീവിതാഭിലാഷം നിറവേറ്റിയെങ്കിലും അത് നേരിട്ട് പറയാൻ രവികുമാർ മടങ്ങിയെത്തുമോ എന്ന് നോക്കിയിരിക്കുകയാണ് വേണ്ടപ്പെട്ടവർ. എവറസ്റ്റിൽ കയറിയ ഇന്ത്യക്കാരനായ രവി കുമാറിനെ കാണാതായെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
യു.പിയിലെ മൊറാദാബാദുകാരനായ ഇൗ പർവതാരോഹകനെയാണ് എവറസ്റ്റിലെ അവസാന വിശ്രമ കേന്ദ്രത്തിലെത്തി തിരിച്ചിറങ്ങവേ കാണാതായത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ഇദ്ദേഹം 8,848 മീറ്റർ പിന്നിട്ട് അവിടെയെത്തിയത്. അതിനുശേഷം ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.
പർവതാരോഹണത്തിന് ഇദ്ദേഹത്തെ സഹായിച്ച ഗൈഡ് ലാക്പ വോംഗ്യ ഷെർപയെ കടുത്ത ശൈത്യത്തിൽപെട്ട് അബോധാവസ്ഥയിൽ പിന്നീട് കണ്ടെത്തിയതായി ഹിമാലയൻ ൈടംസ് റിപ്പോർട്ട് ചെയ്തു. ഇറക്കത്തിനിടെ ഷെർപയും കുമാറും രണ്ട് വഴികളിലായിപ്പോവുകയായിരുന്നുവെന്ന് കരുതുന്നു. രവികുമാറിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.