ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തിെൻറ തീക്ഷ്ണത പ്രതിഫലിപ്പിച്ച് മൊത്ത ആഭ്യന്തര ഉ ൽപാദന (ജി.ഡി.പി) വളർച്ച ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ. കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ജി.ഡി.പി നാലര ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് നൽകുന്ന പുതിയ ഔദ്യോഗിക കണക്ക്.
ഉത്തേജന പാക്കേജുകൾ, നിക്ഷേപം ലക്ഷ്യമിട്ട ഉദാരീകരണം, ബാങ്ക് ലയനം, പൊതുമേഖല സ്ഥാപന ആസ്തി വിൽപന തുടങ്ങി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് സാമ്പത്തിക തകർച്ച തടഞ്ഞുനിർത്താൻ കഴിയാത്ത ചിത്രമാണ് പുതിയ കണക്ക് നൽകുന്നത്. മാന്ദ്യത്തിെൻറ തീവ്രത തുറന്നുസമ്മതിക്കാതെ, വളർച്ചയിലെ മുന്നേറ്റം വരച്ചുകാണിക്കാൻ സർക്കാർ വ്യഗ്രതപ്പെടുന്നതിനിടയിലാണ് ഇത്. ശരാശരി എട്ടു ശതമാനമെങ്കിലും ജി.ഡി.പി വളർച്ചയില്ലെങ്കിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിൽ രാജ്യം പിന്നോട്ടടിക്കും.
തുടർച്ചയായി ആറു ത്രൈമാസത്തിൽ ജി.ഡി.പി ഇടിഞ്ഞുകൊണ്ടേയിരിക്കുകയാണ്. പുതിയ സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസ കണക്കാണ് ഇപ്പോഴത്തേത്. കഴിഞ്ഞ ത്രൈമാസത്തേക്കാൾ അര ശതമാനമാണ് ഇടിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.