ഹോട്ടൽ മുറിയിൽ മോഷണം; ഇന്ത്യൻ കുടുംബത്തെ കൈയോടെ പിടികൂടി ജീവനക്കാർ -Video

ജകാർത്ത: ഇന്തോനേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലെ ഹോട്ടൽ മുറിയിൽ നിന്ന് അലങ്കാരവസ്തുക്കളും ഇലക്ട്രോ ണിക്സ് ഉപകരണങ്ങളും ഉൾപ്പടെയുള്ളവ മോഷ്ടിച്ച ഇന്ത്യൻ കുടുംബത്തെ കൈയോടെ പിടികൂടി ജീവനക്കാർ. ഇവരുടെ പെട്ടികൾ ഹോട ്ടൽ ജീവനക്കാർ പരിശോധിച്ച് മോഷണംപോയ വസ്തുക്കൾ കണ്ടെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വ ാഹനത്തിൽ പുറപ്പെടാനൊരുങ്ങിയ കുടുംബത്തെ ജീവനക്കാർ തടഞ്ഞു നിർത്തി പരിശോധിക്കുന്നത് വീഡിയോയിൽ കാണാം. കൂട്ടത്തിൽ ഒരു സ്ത്രീ ക്ഷമ ചോദിക്കുന്നുണ്ട്. പണം തരാമെന്നും വൈകിയാൽ വിമാനം മിസ്സാകുമെന്നും ഇവർ പറയുന്നു.

എന്നാൽ, ജീവനക്കാർ ഇത് അംഗീകരിക്കുന്നില്ല. നിങ്ങളുടെ കൈയിൽ കുറേ പണമുണ്ടെന്ന് എനിക്കറിയാം. ഞങ്ങൾക്ക് വേണ്ട. ഇത് ശരിയായ രീതിയല്ല -ഹോട്ടൽ ജീവനക്കാരൻ മറുപടി നൽകുന്നുണ്ട്.

ഇന്ത്യൻ കുടുംബത്തിന്‍റെ പ്രവൃത്തിയെ കുറ്റപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ നിരവധി കമന്‍റുകളാണ് വരുന്നത്. ഇന്ത്യക്കാരുടെ മുഴുവൻ വിശ്വാസ്യത ഇല്ലാതാക്കുന്ന ഇത്തരക്കാരുടെ പാസ്പോർട്ട് റദ്ദാക്കണമെന്ന് വീഡിയോ പോസ്റ്റ് ചെയ്ത ഹേമന്ത് എന്ന വ്യക്തി അഭിപ്രായപ്പെടുന്നു.

Tags:    
News Summary - Indian family steals accessories from Bali hotel, caught by staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.