ന്യൂഡൽഹി: കഴിഞ്ഞ ദിവസം പാകിസ്താനിലെ പ്രമുഖ ചാനലായ ഡോണിനു മുന്നിലിരുന്നവർ അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചു. ഒരു വേള തങ്ങൾ ഇരിക്കുന്നത് പാകിസ്താനിൽ തന്നെ ആണോ എന്നു പോലും കരുതിക്കാണും.
സംഭവം മറ്റൊന്നുമല്ല, മുന്നിലെ ടെലിവിഷൻ സ്ക്രീനിൽ പരസ്യ ചിത്രം കണ്ടുകൊണ്ടിരിക്കെ 'സ്വാതന്ത്ര്യ ദിനാശംസകൾ' എന്ന വാചകത്തോടെ ഇന്ത്യൻ പതാക പ്രത്യക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം 3.36ഓടെയായിരുന്നു സംഭവം. അൽപ നേരം ഇന്ത്യൻ പതാകയുടെ ദൃശ്യം പാക് ചാനലിൽ മായാതെ നിന്നു.
Dawn news channels of Pakistan hacked by Hackers
— News Jockey (@jockey_news) August 2, 2020
Tri flag on live TV pic.twitter.com/xf4SBvENHj
ചാനൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡോൺ ന്യൂസ് ട്വീറ്റ് ചെയ്തു. സാധാരണ നിലയിലുള്ള സംപ്രേക്ഷണത്തിനിടെയാണ് പരസ്യ ചിത്രത്തിന് മുകളിലായി ഇന്ത്യൻ പതാക പ്രത്യക്ഷപ്പെട്ടതെന്നും അത് കുറച്ചു സമയം സ്ക്രീനിൽ തുടർന്നതായും ഡോൺ പ്രസ്താവനയിൽ പറഞ്ഞു.
ڈان انتظامیہ نے معاملے کی فوری طور پر تحقیقات کا حکم دے دیا
— DawnNews (@Dawn_News) August 2, 2020
Read more: https://t.co/LUXoMdG3EM #DawnNews pic.twitter.com/4hImbV70oZ
അന്വേഷണം നടത്തി വിവരങ്ങൾ അറിയുന്ന മുറക്ക് അക്കാര്യം പ്രേക്ഷകരെ അറിയിക്കുമെന്നും ഡോൺ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.