ഇസ്ലാമാബാദ്: പാകിസ്താനിലെ ഇന്ത്യൻ സ്ഥാനപതി അജയ് ബിസാരിയ ഇടവേളക്ക് ശേഷം ഇസ്ലാമാബാദിൽ എത്തി. ശനിയാഴ്ച ത ന്നെ ജോലിയിൽ പ്രവേശിക്കുമെന്നാണ് വിവരം.
കഴിഞ്ഞ മാസം പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ട ായ ഭീകരാക്രമത്തിെൻറ പശ്ചാത്തലത്തിൽ കൂടിയാലോചനകൾക്കായി സ്ഥാനപതിയെ ഇന്ത്യ തിരികെ വിളിച്ചിരുന്നു. പാകിസ്താനുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല, മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര കാര്യങ്ങളും ഇന്ത്യൻ സ്ഥാനപതി കൈകാര്യം ചെയ്യും.
കഴിഞ്ഞ മാസം 18ന് പാകിസ്താൻ തിരികെ വിളിച്ച ഇന്ത്യയിലെ പാക് സ്ഥാനപതി സൊഹൈൽ മഹമൂദ് ശനിയാഴ്ച ഡൽഹിയിൽ എത്തുമെന്നാണ് കരുതുന്നത്.
പുൽവാമ ഭീകരാക്രമത്തിെൻറ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ജെയ്ശെ മുഹമ്മദ് ഏറ്റെടുത്തതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാവുകയും സംഘർഷം മൂർച്ഛിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.