സോമാലിയൻ കടൽക്കൊള്ളക്കാരിൽനിന്ന് 19 പാകിസ്താൻകാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മറ്റൊരു ഇറാനിയൻ മത്സ്യബന്ധന കപ്പൽ കൂടി മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. കപ്പലിലുണ്ടായിരുന്ന പാകിസ്താൻകാരായ 19 ജീവനക്കാരെ രക്ഷിക്കുകയും കടൽക്കൊള്ളക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഫ്‌.വി അൽ നയീമിയാണ് 11 അംഗ കൊള്ളസംഘം തട്ടിയെടുത്തത്. കപ്പലിലുണ്ടായിരുന്ന പാകിസ്താൻകാരായ 19 ജീവനക്കാരെയും ബന്ദികളാക്കുകയും ചെയ്തു. തട്ടിയെടുത്ത കപ്പൽ തടഞ്ഞ ഇന്ത്യൻ നാവികസേന, കടൽക്കൊള്ളക്കാരെ കീഴടക്കി ബന്ദികളെ മോചിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഫ്.വി ഇമാനും ഇന്ത്യൻ നാവികസേന മോചിപ്പിച്ച് 17 ജീവനക്കാരെ മോചിപ്പിച്ചിരുന്നു. ഇ​റാ​ൻ ക​പ്പ​ലി​ൽ​നി​ന്ന്​ അ​പാ​യ മു​ന്ന​റി​യി​പ്പ്​ ല​ഭി​ച്ച​യു​ട​ൻ ​ഐ.​എ​ൻ.​എ​സ്​ സു​മി​ത്ര എ​ന്ന പ​ട​ക്ക​പ്പ​ൽ വി​ന്യ​സി​ച്ചാ​ണ്​ ഇ​ന്ത്യ ര​ക്ഷാ​ദൗ​ത്യം ന​ട​ത്തി​യ​ത്. സോ​മാ​ലി​യ​യു​ടെ കി​ഴ​ക്ക​ൻ​തീ​ര​ത്ത്​ ഏ​ദ​ൻ ക​ട​ലി​ടു​ക്കി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ്​ അ​പാ​യ​സ​ന്ദേ​ശം എ​ത്തി​യ​ത്. സ​ന്ദേ​ശം ല​ഭി​ച്ച​യു​ട​ൻ ഇ​ന്ത്യ​ൻ സേ​ന ഇ​ട​പെ​ട്ട്​ ഇ​റാ​ൻ ക​പ്പ​ലി​ലു​ള്ള​വ​രെ​യും ക​പ്പ​ലും മോ​ചി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ​ഇ​ന്ത്യ​ൻ ക​പ്പ​ലി​ലെ ധ്രു​വ്​ ഹെ​ലി​കോ​പ്ട​റി​ൽ ചെ​ന്നാ​ണ്​ ഇ​റാ​ൻ ക​പ്പ​ൽ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​ദ്യം നാ​വി​ക​സേ​ന ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ, ക​ട​ൽ​കൊ​ള്ള​ക്കാ​ർ ഇ​തി​ന്​ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന്,​ വി​പു​ല​മാ​യ ര​ക്ഷാ​ദൗ​ത്യം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Indian Navy frees 19 Pakistanis from Somali pirates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.