ന്യൂഡൽഹി: പെൺകെണിയിൽ കുടുങ്ങി നാവിക സേനയുടെ അതിരഹസ്യ വിവരങ്ങൾ പാകിസ്താന് കൈ മാറിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കുന്നു. മുംബൈ, കർണാടകയിലെ കാർവാർ, വിശാഖപട് ടണം തുടങ്ങി വിവിധ നാവികസേന കേന്ദ്രങ്ങളിൽനിന്ന് ഇതുവരെ 13 പേർ അറസ്റ്റിലായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പെൺകെണിെയാരുക്കി ഇന്ത്യൻ നാവിക സേനയിലെ നിരവധി ഉദ്യോഗസ്ഥരിൽനിന്നാണ് പാകിസ്താൻ രഹസ്യവിഭാഗം വിവരങ്ങൾ ചോർത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരിൽ 11 പേർ നാവിക ഉദ്യോഗസ്ഥരും രണ്ടു സിവിലിയൻമാരുമാണ്.
ഉദ്യോഗസ്ഥരിൽ ഏറെയും 2015നു ശേഷം സേനയിൽ ചേർന്നവരാണെന്നാണ് സൂചന. കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്. മറ്റൊരു രാജ്യത്ത് പ്രവർത്തിച്ചാണ് പാക് രഹസ്യവിഭാഗത്തിനുവേണ്ടി സമൂഹമാധ്യമ അക്കൗണ്ടുകൾ പ്രവർത്തിച്ചതെന്നാണ് കരുതുന്നത്. ഇവയെക്കുറിച്ച് വിശദാംശങ്ങൾ ലഭിക്കാൻ അന്വേഷണ സംഘം നീക്കം തുടരുകയാണ്. നാവികസേന വിവരങ്ങൾ കൈമാറുന്ന മുറക്ക് ഉദ്യോഗസ്ഥർക്ക് ഹവാല വഴി പണം നൽകിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
ആന്ധ്രപ്രദേശ് പൊലീസ്, നാവിക രഹസ്യാന്വേഷണ വിഭാഗം, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം എന്നിവ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ വർഷാവസാനം ചാരപ്പണി കണ്ടെത്തിയത്. സംഭവം പുറത്തായതോടെ, നാവികസേനയിൽ സ്മാർട്ട്ഫോണിനും സമൂഹമാധ്യമ ഉപയോഗത്തിനും വിലക്കേർപെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് മറ്റു സേനകളിലും അടുത്തിടെ സമാന സംഭവങ്ങൾ പിടിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.