ന്യൂഡൽഹി: കപ്പലുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മിസൈൽ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് പ്രബൽ വിജയകരമായി പരീക്ഷിച്ചു. അറബി കടലിലാണ് നാവികസേന മിസൈൽ പരീക്ഷണം നടത്തിയത്.
പരമാവധി ദൂരത്തിൽ തൊടുത്തുവിട്ട മിസൈൽ, അറബികടലിലെ ലക്ഷ്യസ്ഥാനമായ പഴയ കപ്പൽ തകർത്തതായി നാവികസേന വക്താവ് ട്വീറ്റ് ചെയ്തു. കപ്പൽ തകർക്കുന്നതിന്‍റെ വിഡിയോയും ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
ടാങ്കുകൾ ആക്രമിച്ച് തകർക്കാൻ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് മിസൈലുകളുടെ വ്യാഴാഴ്ച നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിലെ ഫയറിങ് റേഞ്ചിൽ നിന്നാണ് പോർമുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണമാണ് നടത്തിയത്. നേരത്തെ, പൊഖ്റാനിൽ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയമായിരുന്നു.
അന്തർവാഹിനി ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള നാവികസേനയുടെ അത്യാധുനിക യുദ്ധകപ്പൽ 'ഐ.എൻ.എസ് കവരത്തി' ഇന്നലെ രാഷ്ട്രത്തിന് സമർപ്പിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച കപ്പലിൽ നൂതന ആയുധങ്ങളും അന്തർവാഹിനികളെ കണ്ടെത്താനുള്ള സെൻസർ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. അന്തർവാഹിനി ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനും ദീർഘ ദൂരത്തിൽ വിന്യസിക്കാനും കപ്പലിന് ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.