ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് െറയിൽവേ വിഹിതം വാരിക്കോരി കൊടുത്ത കേന്ദ്രസർക്കാർ കേരളത്തിെൻറ െറയിൽവേ ബജറ്റ് വിഹിതം 23 ശതമാനം വെട്ടിക്കുറച്ചു. ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്നും 40 ശതമാനം കുറവ് വരുത്തിയപ്പോൾ തൃണമൂൽ ഭരിക്കുന്ന പശ്ചിമ ബംഗാളിന് 14 ശതമാനത്തിെൻറ കുറവാണ് വരുത്തിയത്.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിനും ഛത്തിസ്ഗഢിനും രാജസ്ഥാനുമുള്ള വിഹിതത്തിൽ 906 ശതമാനം വരെ വർധനവാണ് ബജറ്റിലുള്ളത്. ബി.ജെ.പി ഭരണമുള്ള ഗുജറാത്തിനും മഹാരാഷ്ട്രക്കും 400 ശതമാനം വരെ വർധനയുണ്ട്.
നിർദിഷ്ട ശബരിമല പാതയിൽ കുമളി -ശബരിമല റൂട്ടിൽ 106 കി.മീ. പുതിയ പാതക്കുള്ള സർവേക്ക് 29.15 ലക്ഷം രൂപ നീക്കിവെച്ച കേന്ദ്ര സർക്കാർ തമിഴ്നാടിന് പ്രയോജനം ലഭിക്കുന്ന ശബരിമല -ദിണ്ഡിഗൽ റൂട്ടിൽ 201 കിലോമീറ്റർ ദൂരത്തിൽ പുതിയ പാതക്കുള്ള സർവേക്ക് 9.09 ലക്ഷം രൂപയും നീക്കിവെച്ചു.
കഴിഞ്ഞ വർഷം ഒരു കോടി പ്രഖ്യാപിച്ച തിരുനാവായ ഗുരുവായൂർ പാതക്ക് ഇത്തവണ 10 കോടി രൂപ ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് കോച്ച് ഫാക്ടറി നിർദേശം വെട്ടിമാറ്റാതിരിക്കാൻ ആയിരം രൂപയും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.