ന്യൂഡൽഹി: പ്ലാറ്റ്ഫോം ടിക്കറ്റ് വിറ്റ് 2018-19 വർഷം റെയിൽവേക്ക് കിട്ടിയത് 140 കോടി. റെയി ൽവേ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയെ അറിയിച്ചതാണ് വിവരം. പ്ലാറ്റ്ഫോമുകളിലെ കടകൾ, പരസ്യം എന്നിവ മുഖേന 230 കോടി ലഭിച്ചു. കടകളും പരസ്യങ്ങളും ലേലത്തിലാണ് നൽകുന്നത്. അതിനാൽ എല്ലാ ഇടങ്ങളിലും ഒരേ ലേലത്തുകയല്ല. എങ്കിലും നിശ്ചിത വരുമാനം ഉറപ്പാക്കാൻ കുറഞ്ഞ ലൈസൻസ് തുക നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.