ന്യൂഡൽഹി: ടിക്കറ്റ് സബ്സിഡി ഘട്ടംഘട്ടമായി ഉപേക്ഷിക്കാനൊരുങ്ങി റെയിൽവേ. ആദ്യ ഘട്ടത്തിൽ യാത്രക്കാർക്ക് സ്വമേധയ ഉപേക്ഷിക്കാനുള്ള സൗകര്യം ഉടൻ നടപ്പാക്കും. പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം പ്രഖ്യാപിച്ച 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ് ടിക്കറ്റ് സബ്സിഡിക്കെതിരെ പ്രചാരണം തുടങ്ങാൻ മന്ത്രാലയം ഒരുങ്ങുന്നത്.
കൗണ്ടർ, ഒാൺലൈൻ വഴി ടിക്കറ്റ് എടുക്കുേമ്പാൾ സബ്സിഡി പൂർണമായോ ഭാഗികമായോ വേെണ്ടന്നു വെക്കാനുള്ള അവസരം നൽകും.
നിലവിൽ യാത്ര നിരക്കിെൻറ 57 ശതമാനം റെയിൽവേ വഹിക്കുകയും 43 ശതമാനം സബ്സിഡിയായി നൽകുകയുമാണ് ചെയ്യുന്നത്. ഒന്നാം മോദി സർക്കാറിെൻറ കാലത്ത് മുതിർന്ന പൗരന്മാർക്കുള്ള സബ്സിഡി ഒഴിവാക്കൽ ഇൗ രീതിയിൽ നടപ്പാക്കിയിരുന്നു. ഇതുവഴി 78 കോടിയാണ് ലാഭിച്ചത്. യാത്രനിരക്കിെൻറ 57 ശതമാനം തുക മാത്രമാണ് ഇൗടാക്കുന്നതെന്ന് കഴിഞ്ഞ വർഷം മുതൽ റെയിൽവേ ടിക്കറ്റിൽ രേഖപ്പെടുത്തി വരുന്നുണ്ട്. പാചക വാതക സബ്സിഡി വേണ്ടെന്നുവെക്കാനുള്ള പദ്ധതിയുടെ മാതൃകയാണ് ഇവിടെയും സ്വീകരിക്കുന്നത്.
ഒക്ടോബർ മുതൽ സ്ലീപ്പറുകളിൽ നാലു ലക്ഷം അധിക ബെർത്ത് ന്യൂഡൽഹി: ട്രെയിനിന് കൂടുതൽ ഊർജം നൽകാനുള്ള പവർകാറുകൾക്കു പകരം പുതു സാേങ്കതികവിദ്യ പരീക്ഷിക്കുന്നതോടെ ഒക്ടോബർ മുതൽ സ്ലീപ്പർ ക്ലാസിൽ നാലു ലക്ഷം അധിക ബെർത്ത് പ്രതിദിനം ലഭ്യമാക്കാനാകുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. നിലവിൽ ഡീസൽ ജനറേറ്റർ പവർകാറുകൾ വഴിയാണ് എ.സി കോച്ചുകൾക്കുള്ളിലെ അധിക വൈദ്യുതിവിതരണം സാധ്യമാക്കുന്നത്. പവർകാറുകൾ മാറ്റി പവർലൈനുകളാക്കുന്നതോടെ പകരം കൂടുതൽ യാത്രാ കോച്ചുകൾ ഘടിപ്പിക്കാനാകുമെന്നതാണ് നേട്ടം.
സാധാരണ കോച്ച് വലിക്കാൻ മണിക്കൂറിൽ 40 ലിറ്റർ ഡീസലും എ.സി കോച്ച് വലിക്കാൻ 65-70 ലിറ്റർ ഡീസലും ആവശ്യമുണ്ട്. പുതിയ സംവിധാനത്തോടെ വൻ ഇന്ധനലാഭവും പ്രതീക്ഷിക്കുന്നുണ്ട്. ഒക്ടോബറോടെ 5000 കോച്ചുകൾ ഇൗ സാേങ്കതികവിദ്യയിൽ ഒാടിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. കാർബൺ ബഹിർഗമനം വളരെ കുറവായതിനാൽ പുതിയ സംവിധാനം പരിസ്ഥിതിസൗഹൃദവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.