ന്യൂഡല്‍ഹി: നിയമനങ്ങളിലെ ദുരാചാരങ്ങള്‍ ഒഴിവാക്കുന്നതു ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷക്ക് കളമൊരുക്കുന്നു. റെയില്‍വേയിലെ വിവിധ വകുപ്പുകളിലായി 18,000ത്തോളം ഒഴിവുകളാണ് നിലവിലുള്ളത്. തൊഴില്‍ അപേക്ഷകരായ 92 ലക്ഷം പേരില്‍ ജനുവരി 17 മുതല്‍ 19 വരെ നടത്തിയ പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയ 2.73 ലക്ഷം പേര്‍ക്കാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയെന്ന് മുതിര്‍ന്ന റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബിരുദം യോഗ്യതയായുള്ള ഗ്രൂപ്-3 തസ്തികകളിലാണ് 18,252 ഒഴിവുകളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.