ന്യൂഡൽഹി: ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽനിന്ന് കഴിഞ്ഞവർഷം റെയിൽവേ പിഴയായി ഈടാക്കിയത് 561.73 കോടി രൂപ! 2019-20 ൽ നിയമം ലംഘിച്ച് യാത്രചെയ്ത 1.10 കോടി പേരിൽനിന്നാണ് ഭീമമായ തുക റെയിൽവേക്ക് ലഭിച്ചത്. മധ്യപ്രദേശിലെ സാമൂഹിക പ്രവർത്തകനായ ശേഖർ ഗൗറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം. കഴിഞ്ഞ നാലുവർഷത്തിനിടെ പിഴ ഇനത്തിൽ മാത്രം 1,938 കോടി രൂപ ലഭിച്ചു.
2016-17 വർഷം 405.30 കോടി ലഭിച്ചപ്പോൾ 2018-19 വർഷം ഇത് 441.62 കോടിയായി ഉയർന്നു. 2016 മുതൽ 2020 വരെയുള്ള നാലുവർഷത്തിനിടെ പിഴ ഇനത്തിൽ 38.57 ശതമാനത്തിെൻറ വർധനവുണ്ടായി.
250 രൂപയാണ് ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് റെയിൽവേ പിഴയായി ഈടാക്കുന്നത്. യഥാർഥ ടിക്കറ്റ് നിരക്ക് കൂടാതെയാണിത്. പിഴ അടക്കാൻ തയാറല്ലെങ്കിൽ അത്തരക്കാരെ റെയിൽവേ സംരക്ഷണ സേനക്ക്(ആർ.പി.എഫ്) കൈമാറും. തുടർന്ന് ഇവരെ റെയിൽവേ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. മജിസ്ട്രേറ്റിന് 1000 രൂപ വരെ പിഴ അടക്കാൻ ഉത്തരവിടാം. ഇതിന് തയാറല്ലെങ്കിൽ ആറു മാസം വരെയാണ് തടവു ശിക്ഷ.india
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.