ന്യൂഡൽഹി: രാത്രിയിൽ ഇടപാട് കുറവുള്ള ആറു മണിക്കൂർ റിസർവേഷൻ സേവനങ്ങൾ നിർത്തിവെച്ച് റെയിൽവേ. രാത്രി 11.30 മുതൽ പുലർച്ചെ 5.30 വരെയാണ് ഒരാഴ്ച നിർത്തിെവക്കുക. കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് ഘട്ടംഘട്ടമായി മടക്കിക്കൊണ്ടുവരുന്നതിെൻറ ഭാഗമായാണ് നടപടി.
ട്രെയിനുകളുെട നമ്പറുകളിൽവന്ന വ്യാപക മാറ്റം ഓൺലൈനിൽ വരുത്തുക, ബുക്കിങ് ഡേറ്റ സംബന്ധിച്ച നവീകരണം എന്നിവക്ക് സമയം ആവശ്യമായതിനാൽ ബുക്കിങ് ഏറ്റവും കുറവുള്ള സമയങ്ങളിൽ സേവനം നിർത്തിവെച്ച് പരിഷ്കരണം നടപ്പാക്കുകയാണ് ലക്ഷ്യം. നവംബർ 14 മുതൽ 21വരെയാകും സേവന മുടക്കം.
റിസർവേഷനു പുറമെ വിവരാന്വേഷണ സേവനങ്ങൾ ഉൾപ്പെടെ ഈ സമയം മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.