ന്യൂഡൽഹി: 2017-18 സാമ്പത്തിക വർഷം രാജ്യത്തെ ട്രെയിനുകളിൽ 30 ശതമാനവും വൈകിയോടിയെന്ന് ഒൗദ്യോഗിക രേഖ. കൃത്യനിഷ്ഠയിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് കഴിഞ്ഞ വർഷത്തേത്. 2017 ഏപ്രിൽ മുതൽ 2018 മാർച്ച് വരെ 71.39 ശതമാനം ട്രെയിനുകൾ മാത്രമാണ് സമയനിഷ്ഠ പാലിച്ചത്. 2016^17 വർഷം 76.69 ശതമാനവും 2015-16ൽ 77.44 ശതമാനവും ട്രെയിനുകൾ കൃത്യസമയം പാലിച്ചു. ഒാരോവർഷം കഴിയുേമ്പാഴും റെയിൽവേയുടെ കാര്യക്ഷമത കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ട്രെയിനുകൾ വൈകൽ സംബന്ധിച്ച കണക്കുകൾ ശ്രദ്ധയിൽപെട്ട റെയിൽവേ ബോർഡ് ചെയർമാൻ, 15 ദിവസത്തിനുള്ളിൽ സമയനിഷ്ഠ പാലിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മേഖലതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വൻതോതിൽ ട്രെയിനുകൾ വൈകുന്നത് അമ്പരപ്പിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. ഉടൻ മേഖല അധികൃതരുടെ യോഗം വിളിക്കാൻ തീരുമാനിച്ചതായാണ് അറിയുന്നത്. എന്നാൽ, വൻതോതിലുള്ള അറ്റകുറ്റപ്പണികളാണ് ട്രെയിനുകൾ വൈകി ഒാടാൻ കാരണമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
2016-17 കാലത്ത് 2687 സ്ഥലങ്ങളിലെ അറ്റകുറ്റപ്പണിമൂലം 15 ലക്ഷം മാർഗതടസ്സമുണ്ടായി. 2017-18ൽ ഇത് 4426 സ്ഥലങ്ങളിൽ 18 ലക്ഷം തടസ്സങ്ങളായി വർധിച്ചു.
അതേസമയം, ട്രെയിൻ അപകടങ്ങൾ 35 വർഷത്തിനുശേഷം രണ്ടക്കത്തിലെത്തിക്കാൻ കഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 2014-15 സാമ്പത്തിക വർഷം 135 അപകടങ്ങൾ ഉണ്ടായ സ്ഥാനത്ത് 2015-16ൽ 107 ആയും 2016-17ൽ 104 ആയും 2017-18ൽ 73 ആയും കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.