രണ്ട്​ ജീവനക്കാരെയുമായി കപ്പൽ മോചിപ്പിച്ചു; ഒമ്പത്​ പേരെപ്പറ്റി വിവരമില്ല

മൊഗാദിശു: കടൽെക്കാള്ളക്കാർ തട്ടിയെടുത്ത ഇന്ത്യൻ ചരക്കുകപ്പൽ സോമാലി സുരക്ഷസേന മോചിപ്പിച്ചെങ്കിലും കപ്പലിലുണ്ടായിരുന്ന 11 ജീവനക്കാരിൽ ഒമ്പതുപേരെപ്പറ്റി വിവരമില്ല. രണ്ടുപേർ മാത്രമേ കപ്പലിലുണ്ടായിരുന്നുള്ളൂ. 

മധ്യ സോമാലിയയിലെ ഹൊബ്യേക്കും ഹരധിരെക്കുമിടയിലുള്ള എവിടെയെങ്കിലും ജീവനക്കാർ  തടവിലായിരിക്കാമെന്ന് സന്നദ്ധ സംഘടനയായ ഒാഷ്യൻസ് ബിയോണ്ട് പൈറസിയുടെ റീജനൽ മാനേജർ ജോൺ സ്റ്റീഡ് സിൻഹുവ വാർത്ത ഏജൻസിയോട് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് സോമാലി സൈനികർ കപ്പൽ മോചിപ്പിച്ചതെന്നും കപ്പൽ ഒാടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ജോൺ സ്റ്റീഡ് പറഞ്ഞു. 

ഇന്ധന ടാങ്കർ കപ്പലായ ഏരീസ് 13നെ കടൽക്കൊള്ളക്കാർ നാലുദിവസം തടവിലാക്കി വിട്ടയച്ചതിനു പിന്നാലെയാണ് ഇന്ത്യൻ കപ്പൽ അൽ കൗസർ കൊള്ളക്കാരുടെ നിയന്ത്രണത്തിലാണെന്ന വാർത്ത പുറത്തറിഞ്ഞത്. ഇന്ത്യക്കാരെ കൂടാതെ ഇറാനിൽനിന്നുള്ള എട്ടുപേരെക്കൂടി കൊള്ളക്കാർ തടവിലാക്കിയിട്ടുണ്ട്. 

എല്ലാവരുടെയും മോചനത്തിനായി ശ്രമിച്ചുവരുകയാണെന്നും സ്റ്റീഡ് പറഞ്ഞു. വാണിജ്യാവശ്യത്തിനുള്ള സാധനങ്ങൾ കയറ്റിയ ഇന്ത്യൻ കപ്പൽ സോമാലി ബിസിനസുകാരനാണ് വാടകക്കെടുത്തത്.  ദുബൈയിൽനിന്ന് സോമാലിയയിലെ ബൊസാസൊയിലേക്ക് പോകവേ സൊകോട്ര ദ്വീപിനു സമീപത്തുവെച്ച് ഏപ്രിൽ ഒന്നിനാണ് കപ്പൽ തട്ടിയെടുത്തത്. 

ഇന്ത്യക്കാരും ചൈനക്കാരുമടക്കം 19 പേരുണ്ടായിരുന്ന തുവാലു (പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യം) കപ്പൽ ഞായറാഴ്ച കൊള്ളക്കാർ വിട്ടയച്ചതിനു പിന്നാലെയാണ് ഇന്ത്യൻ കപ്പലി​െൻറ മോചനവും.

Tags:    
News Summary - indian ship free from somaliyan warriors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.