ചൂടിനെ പ്രതിരോധിക്കാനൊരുങ്ങി ഇന്ത്യൻ ചേരികൾ

അഹമ്മദാബാദ്: വർഷത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് ചേരി പ്രദേശത്തെ വീടുകളിൽ താമസിക്കുന്നവർക്ക് ആശ്വാസമായി വീടുകളുടെ മേൽക്കൂര തണുപ്പിക്കാനുള്ള ചായം പൂശുന്ന പദ്ധതിക്ക് തുടക്കമായി. യു.കെ ആസ്തമായി പ്രവർത്തിക്കുന്ന വെൽകം ട്രസ്റ്റിന്റെ പിന്തുണയോടെ പദ്ധതിക്ക് നേതൃത്വം നൽകുന്ന ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാലയാണ് പുതിയ പരീക്ഷണം നടത്തുന്നത്. പടിഞ്ഞാറൻ ഗുജറാത്തിലെ 400 വീടുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഹൈഡൽബർഗ് സർവകലാശാല എപ്പിഡെമിയോളജിസ്റ്റായ അദിതി ബങ്കർ പറഞ്ഞു.


വികസ്വര രാജ്യങ്ങളിലെ ചൂട് ആളുകളുടെ ആരോഗ്യത്തെയും സാമ്പത്തികമായി പല തരത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും, തണുത്ത മേൽക്കൂരകൾ ഇവയെ എങ്ങനെ സഹായിക്കുമെന്നും പഠിക്കുന്നതിനുള്ള ആഗോള ശാസ്ത്രീയ പരീക്ഷണത്തിന്റെ ഭാഗമായി അഹമ്മദാബാദിലെ ഗ്രാമങ്ങളിലുള്ള വീടുകളുടെ മേൽക്കൂരക്കാണ് വെളുത്ത കോട്ടിങിൽ പെയിന്റ് ചെയ്യുന്നത്.

ആളുകൾ അപകടകരമായ പാർപ്പിട സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. അവരെ സംരക്ഷിക്കുന്നത് ചൂടിനെ പ്രതിരോധിച്ച് കൊണ്ടാകണം. സമീപവർഷങ്ങളിൽ അഹമ്മദാബാദിൽ 46 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂട് അനുഭവപ്പെട്ടിരുന്നെന്ന് അദിതി പറഞ്ഞു. നഗരത്തിലെ നരോൾ പ്രദേശത്തെ വൻസാര വാസ് ചേരിയിൽ ഏകദേശം 2000ത്തിലധികം വീടുകളുണ്ട്. അവയിൽ മിക്കതും വായു സഞ്ചാരമില്ലാത്ത ഒറ്റമുറി വീടുകളാണ്. വെള്ള കോട്ടിങ് അടിച്ചതിന്റെ ഭാഗമായി വീടുകളിൽ മാറ്റം വന്നിട്ടുണ്ടെന്ന് താമസക്കാർ പറയുന്നു.


ടൈറ്റാനിയം ഡൈ ഓക്സൈഡ് പോലുള്ള ഉയർന്ന പ്രതിഫലനശേഷിയുള്ള പിഗ്‌മെന്റുകൾ അടങ്ങിയ വെളുത്ത പെയിന്റ് കോട്ടിങ് മേൽക്കൂരയുടെ മുകളിൽ പൂശുന്നതോടെ സൂര്യന്റെ വികിരണം ആഗിരണം ചെയ്യപ്പെടുന്നത് തടയുന്നു. ചൂട് സഹിക്കാൻ വയ്യാതെ പലരും വീടുകൾക്ക് പുറത്താണ് ഉറങ്ങുന്നത്. അഹമ്മദാബാദിലെ പരീക്ഷണം മിനിമം ഒരു വർഷത്തേക്കെങ്കിലും നീണ്ടുനിൽക്കും. ശേഷം ആളുകളുടെ അഭിപ്രായം അറിഞ്ഞ ശേഷം പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമമെന്ന് അദിതി പറഞ്ഞു.

അഹമ്മദാബാദിനെ കൂടാതെ മെക്സിക്കോയിലെ ബുർക്കിന ഫാസോയിലും ദക്ഷിണ പസഫിക്കിലെ നിയു ദ്വീപിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഈ പരീക്ഷണം വീടുകളിൽ ചൂടിന്റെ കാഠിന്യം കുറക്കുകയും ആളുകളുടെ ആരോഗ്യത്തിൽ മാറ്റം വരുത്തിയതായും ബങ്കർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Indian slums prepare to fight the heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.