ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം; നിരവധി സൈനികർക്ക്​ പരിക്ക്​

ന്യൂഡൽഹി: വടക്കൻ സിക്കിമിലെ നാകുലയിൽ ഇന്ത്യ-ചൈന പട്ടാളക്കാർ തമ്മിൽ ദിവസങ്ങൾക്കു മുമ്പ്​ നേരിയ ഏറ്റുമുട്ടലുണ്ടായെന്ന്​ സൈന്യം. ജനുവരി 20ന്​ ചൈനയുടെ സൈന്യം യഥാർഥ നിയന്ത്രണ രേഖ കടന്ന്​ ഇന്ത്യൻ പ്രദേശത്തേക്ക്​ പ്രവേശിച്ചതാണ്​ സംഘർഷത്തിന്​ കാരണമായത്​. ചൈനയുടെ നീക്കം ഇന്ത്യൻ സൈന്യം തടഞ്ഞു.

തുടർന്ന്​ ഇരു വിഭാഗവും തമ്മിൽ നേരിയ ഏറ്റുമുട്ടൽ നടന്നതായാണ്​ സൈന്യം തിങ്കളാഴ്​ച വാർത്തകുറിപ്പിൽ അറിയിച്ചത്​. നേരിട്ടുള്ള ​ബല​പ്രയോഗത്തിൽ ഇരു ഭാഗത്തേയും സൈനികർക്ക്​ ചില്ലറ പരിക്കുണ്ട്​​. എന്നാൽ, ഇരുപക്ഷ​േത്തയും കമാൻഡർമാർ ഇടപെട്ട് പ്രശ്​നം പരിഹരിച്ചതായും കുറിപ്പിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം മേയിൽ കിഴക്കൻ ലഡാക്കിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തി​‍െൻറ തുടർച്ചയായി നാകുലയിലും ഏറ്റുമുട്ടൽ നടന്നിരുന്നു. സമുദ്രനിരപ്പിൽനിന്ന്​ 16,000 അടി ഉയരത്തിലുള്ള​ നാകുല ഇരു രാജ്യങ്ങളും അതിർത്തി പങ്കിടുന്ന ഭാഗങ്ങളിലൊന്നാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.