ന്യൂഡൽഹി: പോളണ്ടിലെ പോസ്നാനിൽ ഇന്ത്യൻ വിദ്യാർഥി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോർട്ട് തേടി. േപാസ്നാൻ നഗരത്തിൽ ട്രാമിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥി അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിനിരയാവുകയായിരുന്നു.തുടർ ആക്രമണങ്ങൾ ഭയന്ന് വിദ്യാർഥിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് പോളണ്ടിലെ ഇന്ത്യൻ അംബാസഡർ അജയ് ബിസാരിയയുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.