വാഷിങ്ടൺ: പഞ്ചാബ് സ്വദേശിയായ വിദ്യാർഥി യു.എസിലെ കാലിഫോർണിയയിൽ കവർച്ചസംഘത്തിെൻറ വെടിയേറ്റുമരിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അക്കൗണ്ടിങ് വിദ്യാർഥി ധർമപ്രീത് സിങ് ജാസറാണ്(21) ഇന്ത്യൻ വംശജനടങ്ങുന്ന നാലംഗസംഘത്തിെൻറ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടത്.
പഠനത്തിനുശേഷം െഫ്രസ്നോയിലെ ഗ്യാസ് സ്റ്റേഷനുസമീപമുള്ള കടയിൽ ജോലിക്ക് പോകാറുണ്ടായിരുന്നു ധർമപ്രീത്. ചൊവ്വാഴ്ച രാത്രി കടയിൽ മോഷണത്തിനെത്തിയ സംഘത്തെക്കണ്ട് ധർമപ്രീത് കാഷ് കൗണ്ടറിനുപിറകിലൊളിച്ചെങ്കിലും സംഘത്തിലൊരാൾ വെടിെവക്കുകയായിരുന്നു. തുടർന്ന് ഇവർ പണവും സാധനങ്ങളും മോഷ്ടിച്ചുകടന്നു. ബുധനാഴ്ച രാവിലെ കടയിലെത്തിയവരാണ് കാഷ് കൗണ്ടറിനുതാഴെ മൃതദേഹം കണ്ടത്.
സംഘത്തിലെ ഇന്ത്യൻവംശജനായ 22കാരൻ അമിത്രാജ് സിങ് അത്വാളിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളാണ് വെടിവെച്ചതെന്ന് കരുതുന്നു. കൊലപാതകത്തിനും കവർച്ചക്കുമാണ് അമിത്രാജിനെതിരെ കേസ്. മറ്റുള്ളവരെക്കുറിച്ചും സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. മൂന്നുവർഷം മുമ്പാണ് ധർമപ്രീത് സ്റ്റുഡൻറ് വിസയിൽ യു.എസിലെത്തിയത്. ധർമപ്രീതിെൻറ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കേന്ദ്രമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.