ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആക്രമണം. ഹൈദരാബാദിലെ ലാൻഗർ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിർ അലിയെയാണ് നാലംഗ സംഘം അതിക്രൂരമായി ആക്രമിച്ചത്. ചിക്കാഗോയിലെ നോർത്ത് കാംബലിലാണ് സംഭവം.
ഇന്ത്യാന വെസ്‌ലി യൂണിവേഴ്‌സിറ്റിയിലെ ഐ.ടി ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അലി. ചൊവ്വാഴ്ച പുലർച്ചെ കാംബൽ അവന്യൂവിലെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. മൂന്നംഗ സംഘം പിന്തുടരുന്നതും അലി ഓടുന്നതിന്‍റെയും ദൃശ്യങ്ങൾ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മർദന വിവരം വിശദീകരിക്കുന്നതിന്‍റെ അലിയുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഭക്ഷണ പാക്കറ്റുമായി വീട്ടിലേക്ക് വരുമ്പോഴായിരുന്നു നാലംഗ സംഘം ആക്രമിച്ചതെന്ന് അലി പറയുന്നു. അലിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടു. ഇടിയേറ്റ മുഖത്ത് നിന്ന് രക്തം ഒഴുകുന്നത് വിഡിയോയിൽ കാണാം.
അലിയിൽ നിന്നും ഭാര്യ സെയ്ദ റുഖിയ ഫാത്തിമ റസ്‌വിയിൽ നിന്നും വിവരങ്ങൾ അരാഞ്ഞതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കുന്ന പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടതായും കോൺസുലേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.