ന്യൂഡൽഹി: അഫ്ഗാനിസ്താന് ഇന്ത്യ നൽകുന്ന മാനുഷിക സഹായങ്ങൾ ജനങ്ങൾക്ക് എങ്ങനെ ലഭ്യമാക്കുന്നു എന്നറിയുന്നതിന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കാബൂളിലേക്ക്.
സന്ദർശനത്തിനിടെ അഫ്ഗാനിലെ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളെയും താലിബാൻ തലവന്മാരെയും കാണുമെന്നും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യൻ പദ്ധതികൾ നടപ്പാക്കിയിട്ടുള്ള മറ്റ് സ്ഥലങ്ങളും സംഘം സന്ദർശിക്കും.
അഫ്ഗാനിൽ യുദ്ധത്തിന് ശേഷം സഹായമായി 20,000 മെട്രിക് ടൺ ഗോതമ്പും 13 ടൺ മരുന്നുകളും അഞ്ച് ലക്ഷം കോവിഡ് വാക്സിനുകളും മഞ്ഞുകാല വസ്ത്രങ്ങളും ഇന്ത്യ എത്തിച്ചിരുന്നു. ഇതോടൊപ്പം രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി ഇറാനിലുള്ള അഫ്ഗാൻ അഭയാർത്ഥികൾക്ക് പത്ത് ലക്ഷം ഇന്ത്യൻ നിർമിത കൊവാക്സിനും എത്തിച്ചിരുന്നു.
ആറ് കോടി പോളിയോ വാക്സിനും, രണ്ട് ടൺ അത്യാവശ്യ മരുന്നുകളും യുനിസെഫിന് നല്കിയിരുന്നെന്നും മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.