ഇന്ത്യൻ സംഘം കാബൂളിൽ; താലിബാൻ അധികാരം പിടിച്ചശേഷം ആദ്യം

ന്യൂഡൽഹി: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ച ശേഷം ആദ്യ ഇന്ത്യൻ നയതന്ത്രസംഘം കാബൂളിലെത്തി. മുതിർന്ന നയതന്ത്രജ്ഞൻ ജെ.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം താലിബാൻ നേതൃത്വവുമായി ചർച്ച നടത്തും.

അഫ്ഗാനുള്ള ഇന്ത്യയുടെ സഹായവിതരണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യും. വിദേശമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സഹായം ലഭ്യമാക്കുന്ന അഫ്ഗാനിലെ വിവിധ ഇടങ്ങൾ സന്ദർശിക്കാനും സംഘം ശ്രമിക്കും.

താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ, അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുമെന്നായിരുന്നു മറുപടി.

യു.എസ് സേനയുടെ പിന്മാറ്റത്തിനു പിന്നാലെ താലിബാൻ അഫ്ഗാന്‍റെ അധികാരം പിടിച്ചെടുത്തതോടെ ഇന്ത്യൻ നയതന്ത്ര സംഘം രാജ്യത്തേക്ക് മടങ്ങിയിരുന്നു.

Tags:    
News Summary - Indian Team Meets Taliban In Kabul, A First In New Afghan Regime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.