ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. 17 വിദേശികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 34 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽഇതുവരെ 21 പേർക്ക് കോവിഡ് ബാധ കണ്ടെത്തി. രാജസ്ഥാനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നുപേർക്ക് രോഗം ഭേദമായി.
വൈറസ് വ്യാപനം തടയുന്നതിെൻറ ഭാഗമായി പാക് അതിർത്തി അർധരാത്രി അടച്ചു. ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ അതിർത്തികൾ നേരത്തേ അടച്ചിരുന്നു.
ഇറ്റലിയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ 211 വിദ്യാർഥികളടക്കം 220 പേരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കി. ഇറാനിൽ നിന്ന് മുംബൈയിലെത്തിച്ച 234പേരെ കരസേന ക്യാമ്പിലേക്കും മാറ്റി. കൊറോണ വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.