ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിന് അടുത്തെത്തി. പുതുതായി 41,810 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 93,92,919 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
4,53,956 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 88,02,267 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 496പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,36,696 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് മരണനിരക്ക് ദേശീയ ശരാശരിയായ1.46 ശതമാനത്തേക്കാൾ താഴെയാണെന്നത് ആശ്വാസം ഉയർത്തുന്നുണ്ട്.
കോവിഡ് വാക്സിൻ ഉടൻ ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് ലോകരാജ്യങ്ങൾ. രാജ്യത്ത് കോവിഡ് വാക്സിൻ പരീക്ഷണവും നിർമാണവും നടക്കുന്ന പുണെ, അഹ്മദാബാദ്, ഹൈദരാബാദ് നഗരങ്ങളിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയിരുന്നു. പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അഹ്മദാബാദിലെ സിഡസ് ബയോടെക് പാർക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക് എന്നിവിടങ്ങളിലായിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.