ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോർഡ് വർധനവ് തുടരുമ്പോഴും രോഗമുക്തരാകുന്നവരുടെ നിരക്ക് ഉയരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്ച മാത്രം 81,533 പേരാണ് കോവിഡ് നെഗറ്റീവായി ആശുപത്രിവിട്ടത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 77.77 ശതമാനമായി ഉയർന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 36,24,196 പേർ കോവിഡിനെ അതിജീവിച്ചു.
ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 14,000 പേരാണ് രോഗമുക്തി നേടിയത്. കർണാടകയിൽ 12,000 കോവിഡ് മുക്തരായി. പ്രതിദിന കോവിഡ് മുക്തരുടെ കണക്കിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
മികച്ച രീതിയിലുള്ള പരിശോധനാ സംവിധാനവും നേരത്തെ രോഗം തിരിച്ചറിയുന്നതുമാണ് രോഗമുക്തി നിരക്ക് ഉയരാന്‍ കാരണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച 46.59 ലക്ഷം കോവിഡ് കേസുകളില്‍ 9,58316 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 97,570 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 24000 ലധികം കേസുകൾ മഹാരാഷ്ട്രയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.