ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 89, 706 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുെട എണ്ണം 43 ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 42, 70,129 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്ത് 24 മണിക്കൂറിൽ 1115 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 73, 890 ആയി. ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.69 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 33,98,845 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 77.77 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
8.97 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 20.53 ശതമാനമായി. ചികിത്സയിലുള്ളവരുടെ മൂന്നിരട്ടിയിലധികം പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് 70 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ള രോഗികളുടെ എണ്ണത്തിൽ 27 ശതമാനവും മഹാരാഷ്ട്രയിലാണ്.
രാജ്യത്ത് 24 മണിക്കൂറിനകം 1115 മരണംകോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ് പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,54,549 കോവിഡ് പരിശോധനകൾ നടത്തിയെന്ന് ഐ.സി.എം.ആർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.