Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 43 ലക്ഷം...

ഇന്ത്യയിൽ 43 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ; 24 മണിക്കൂറിനകം 89,706 രോഗികൾ

text_fields
bookmark_border
ഇന്ത്യയിൽ 43 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ; 24 മണിക്കൂറിനകം 89,706 രോഗികൾ
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ പ്രതിദിന എണ്ണത്തിൽ വീണ്ടും വർധനവ്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 89, 706 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ്​ ബാധിതരു​െട എണ്ണം 43 ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 42, 70,129 പേർക്കാണ്​ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്​.

രാജ്യത്ത്​ 24 മണിക്കൂറിൽ 1115 കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ​ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 73, 890 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.69 ശതമാനമായി കുറഞ്ഞിട്ടുണ്ട്​​.

രാജ്യത്ത്​ ഇതുവരെ 33,98,845 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 77.77 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

8.97 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 20.53 ശതമാനമായി​​. ചികിത്സയിലുള്ളവരുടെ മൂന്നിരട്ടിയിലധികം പേർ രോഗമുക്തി നേടിയെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്​ട്ര, ആന്ധ്രാപ്രദേശ്​, കർണാടക, ഉത്തർപ്രദേശ്, തമിഴ്​നാട്​ എന്നീ അഞ്ച്​ സംസ്ഥാനങ്ങളിൽ നിന്നാണ്​ 70 ശതമാനം കോവിഡ്​ കേസുകളും റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. നിലവിലുള്ള രോഗികളുടെ എണ്ണത്തിൽ 27 ശതമാനവും മഹാരാഷ്​ട്രയിലാണ്​.

രാജ്യത്ത്​ 24 മണിക്കൂറിനകം 1115 മരണംകോവിഡ്​ വ്യാപനത്തി​െൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,54,549 കോവിഡ്​ പരിശോധനകൾ നടത്തിയെന്ന്​ ഐ.സി.എം.ആർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health MinistryCOVID testIndia COVIDCOVID
Next Story