ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 37 ലക്ഷത്തിലേക്ക്​; മരണസംഖ്യ 65,000 കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരു​െട എണ്ണം 37 ലക്ഷത്തിലേക്ക്​ അടുക്കുന്നു. രാജ്യത്ത്​ 24 മണിക്കൂറിനിടെ 69,921 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 36,91,167 ലക്ഷമായി. നിലവിൽ 7,85,996 കോവിഡ്​ രോഗികളാണുള്ളത്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 819 പേർ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 65,288 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.77 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 28.39 ലക്ഷം ആളുകൾ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 76.94 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ്​ വ്യാപനത്തി​െൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം 10.16 ലക്ഷം സാമ്പിളുകളാണ്​ പരിശോധിച്ചതെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. 4.33 കോടി പരിശോധനകളാണ്​ ഇതുവരെ നടത്തിയത്​.

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. ആഗോളതലത്തിലുള്ള കോവിഡ്​ ബാധിതരുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്​. യു.എസിനും ബ്രസീലുമാണ്​ ഇന്ത്യക്ക്​ മുന്നിലുള്ളത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.