ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷത്തിലേക്ക്; മരണസംഖ്യ 65,000 കടന്നു
text_fieldsന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുെട എണ്ണം 37 ലക്ഷത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ലക്ഷമായി. നിലവിൽ 7,85,996 കോവിഡ് രോഗികളാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 819 പേർ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 65,288 ആയി. ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.77 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 28.39 ലക്ഷം ആളുകൾ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 76.94 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ് പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 10.16 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ അറിയിച്ചു. 4.33 കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്. ആഗോളതലത്തിലുള്ള കോവിഡ് ബാധിതരുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. യു.എസിനും ബ്രസീലുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.