ഇന്ത്യയിൽ കോവിഡ്​ ബാധിതർ 62 ലക്ഷം കടന്നു; 80,472 പുതിയ​ രോഗികൾ; 1179 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,472 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതോടെ രാജ്യത്ത്​ വൈറസ്​ ബാധിച്ചവരുടെ എണ്ണം 62,25,764 ആയി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1179 പേരാണ്​ മരിച്ചത്​. ഇതോടെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 97, 497 ആയി. ഇന്ത്യയിലെ കോവിഡ്​ മരണനിരക്ക്​ 1.57 ശതമാനമാണ്​.

നിലവിൽ 9,40,441 പേരാണ്​ ചികിത്സയിലുള്ളത്​. 51.87 ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ ഇന്ത്യയാണ്​ ഒന്നാം സ്ഥാനത്തുള്ളത്​. 83.33 ശതമാനമാണ്​ രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​.

സെപ്​തംബർ 29 വരെ 7.41 കോടി കോവിഡ്​ ടെസ്​റ്റുകൾ നടത്തിയതായി ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം 10.86 ലക്ഷം സാമ്പിളുകളാണ്​ പരിശോധിച്ചത്​.

കോവിഡ്​ അതിരൂക്ഷമായി ബാധിച്ച മഹാരാഷ്​ട്രയിൽ 2,60,789 രോഗികളാണ്​ ചികിത്സയിലുള്ളത്​. ഇതുവരെ 36,181 പേർ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.