ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിെലത്തി. രണ്ടുമാസമായി പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായിരുന്നു. ഒരു കോടിയിലധികം കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ.
രാജ്യത്ത് 24 മണിക്കൂറിനിെട 25,153 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 95,50,712 പേരാണ് രോഗമുക്തി നേടിയത്. 3,08,751 പേരാണ് ചികിത്സയിൽ കഴിയുന്നത്. േകാവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വൻ കുറവുണ്ടായി. 1,45,136 പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
യൂറോപ്പിലും അമേരിക്കയിലും കോവിഡിന്‍റെ രണ്ടാംവരവ് സ്ഥിരീകരിച്ചിരുന്നു. യു.എസിൽ പ്രതിദിനം രണ്ടുലക്ഷത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ബ്രസീലിൽ ദിവസവും 50,000 ത്തോളം പേർക്കും ജർമനി, യു.കെ, ഇറ്റലി, റഷ്യ എന്നീ രാജ്യങ്ങളിൽ 20,000 ത്തോളം പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നത്.
സെപ്റ്റംബറിൽ ഇന്ത്യയിൽ വൻതോതിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രതിദിനം ഒരു ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഒരു മാസത്തിന് ശേഷം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.