ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കുന്നതിന് 'ഓപ്പറേഷൻ ദേവി ശക്തി' എന്ന് പേരിട്ട് കേന്ദ്ര സർക്കാർ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ട്വിറ്ററിലാണ് ഇങ്ങനെ വിശേഷിപ്പിച്ചത്.
ഇന്ത്യൻ എയർഫോഴ്സിനെയും എയർ ഇന്ത്യയെയും വിദേശകാര്യ മന്ത്രാലയത്തെയും സല്യൂട്ട് ചെയ്യുന്നതായും വിദേശകാര്യ പറഞ്ഞു.
രക്ഷാ ദൗത്യത്തെക്കുറിച്ച് വിവരിക്കാൻ അടുത്ത ദിവസം വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് 78 പേരെ കൂടി അഫ്ഗാനിൽനിന്നും ഇന്ത്യയിലെത്തിച്ചു. കാബൂളിൽനിന്നും ഇന്നലെ താജിക്കിസ്താനിലെത്തിയവരെ എയർഇന്ത്യാ വിമാനത്തിലാണ് ഡൽഹിയിലെത്തിച്ചത്. 78 പേരിൽ മലയാളിയായ സിസ്റ്റർ തെരേസ അടക്കം 25 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ സ്വീകരിക്കാൻ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ വിമാനത്താവളത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.