ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ ഡ്രോൺ ഡെലിവറി പരീക്ഷണം ജൂൺ 18 മുതൽ ആരംഭിക്കും. 30 മുതൽ 45 ദിവസം വരെ നീളുന്ന പരീക്ഷണം ബംഗളൂരുവിന് 80 കിലോമീറ്റർ അകലെ ഗൗരിബിദനൂരിലാണ് നടത്തുക.
മെഡ്കോപ്റ്റർ, റ്റാസ് എന്നീ രണ്ടുതരം ഡ്രോണുകളും റാൻഡിന്‍റ് എന്ന ഡെലിവറി സോഫ്റ്റ് വെയറും ആണ് പരീക്ഷണത്തിന് ഉപയോഗിക്കുക. മെഡ്കോപ്റ്റർ ഒരു കിലോഗ്രാം ഭാരമുള്ള സാധനം 15 കിലോമീറ്ററും റ്റാസ് രണ്ട് കിലോഗ്രാം ഭാരമുള്ള സാധനം 12 കിലോമീറ്ററും വഹിക്കാൻ ശേഷിയുണ്ട്.
പ്രമുഖ ഹൃദ്രോഹ ശസ്ത്രക്രിയ വിദഗ്ധ ഡോ. ദേവി ഷെട്ടി പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പരീക്ഷണത്തിനുള്ള മരുന്ന് നാരായണ ഹെൽത്ത് ആണ് നൽകുന്നത്. പരീക്ഷണത്തിന് ശേഷം വിശദ റിപ്പോർട്ട് അധികൃതർക്ക് കൈമാറുമെന്ന് ത്രോട്ടൽ എയ്റോസ്പേസ് സിസ്റ്റംസ് (റ്റാസ്) സി.ഇ.ഒ നാഗേന്ദ്രൻ കന്തസ്വാമി പറഞ്ഞു.
ഡ്രോൺ ഡെലിവറി പരീക്ഷണത്തിന് ബംഗളൂരുവിലെ റ്റാസിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) 2020 മാർച്ചിൽ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.