ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് കയറ്റിയയച്ച 5,00,000 ഡോസ് കൊറോണ വൈറസ് പ്രതിരോധ വാക്സിൻ കൊളംബോയിലെത്തി. വാക്സിൻ കൊളംബോയിലെത്തിയ വിവരം കേന്ദ്ര വിേദശകാര്യമന്ത്രി എസ്. ജയ്ശങ്കർ സ്ഥിരീകരിച്ചു.
വാക്സിൻ നൽകിയതിന് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്സ നന്ദി അറിയിച്ചു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് നേരത്തേ വാക്സിൻ കയറ്റി അയച്ചിരുന്നു.
വാക്സിൻ മൈത്രിയുടെ ഭാഗമായി അഞ്ചുലക്ഷം ഡോസ് വാക്സിനാണ് ഇന്ത്യ ശ്രീലങ്കക്ക് സമ്മാനമായി നൽകിയത്. ശ്രീലങ്കയുടെ നാഷനൽ മെഡിസിൻസ് റഗുലേറ്ററി അതോറിറ്റി ഓക്സ്ഫഡ് ആസ്ട്രസെനകയുടെ കോവിഷീൽഡ് വാക്സിന്റെ ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.